ഗൾഫിലേക്ക് ചരസ് കടത്താൻ ശ്രമിച്ചു; ഇടിയുടെ വില്ലനെ പൊലീസ് അറസ്റ്റ് ചെയ്തു, വാർത്ത ജയസൂര്യയുടെ ഇടിയെ ബാധിക്കുമോ?

ജയസൂര്യയുടെ ഇടിയുടെ വില്ലനെ പൊലീസ് അറസ്റ്റ് ചെയ്തതെന്തിന്?

കാസർഗോഡ്| aparna shaji| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (11:47 IST)
ജയസൂര്യയുടെ പുതിയ ചിത്രമായ ഇടിയുടെ ചരസ് കടത്തൽ കേസിൽ അറസ്റ്റിൽ. കാസർകോട് തളങ്കര സ്വദേശി ബാവ ഹബീബാണ് പിടിയിലായത്. ഗൾഫിലേക്ക് ചരസ് കടത്താൻ ശ്രമിച്ചു എന്നതാണ് ബാവയ്ക്കെതിരെയുള്ള കേസ്. ഇയാളുടെ ആദ്യ സിനിമയാണ് ഇടി. പിടിയിലായ ബാവ ഹബീബിന് പുറമെ തളങ്കര സ്വദശികളായ അറഫാത്ത്, നിസാം എന്നിവർക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

തളങ്കരയിലെ അബ്ദുളൾ റസാഖ് സനാഫിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആഴ്ച റസാഖിന്റെ കൈവശം പ്രതികളിൽ ഒരാളായ നിസാം ഒരു ജോഡി ഷർട്ടും പാന്റും ഏൽപിച്ചു. ദൂബൈയൽ ഉള്ള അറഫാത്തിന് നൽകണമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ പരിശോധനയിൽ ചരസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ ഹബീബാണ് മുഖ്യപ്രതിയെന്ന് മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

എന്നാൽ, തങ്ങളുടെ സിനിമയിൽ അങ്ങനെയൊരു കഥാപാത്രമില്ലെന്ന് അറിയിച്ച് ഇടിയുടെ സംവിധായകൻ രംഗത്തെത്തി. കാസർഗോഡ് ഷൂട്ടിംഗ് നടക്കുമ്പോൾ നല്ല സ്ഥലം കാണിക്കാൻ വന്നയാളാണ് അറസ്റ്റിലായത്. അയാൾക്ക് സിനിമയുമായി ഒരു ബന്ധവുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി. വ്യത്യസ്ത ലുക്ക് ഉള്ളതിനാൽ അയാൾക്ക് സിനിമയിൽ മുഖം കാണിക്കാൻ അവസരം നൽകുകയായിരുന്നു. വെടിയെറ്റ് മരിക്കുന്ന ഒരാളായിട്ടാണ് അയാൾ അഭിനയിച്ചത്. സിനിമയിൽ ഒരു ഡയലോഗ് പോലുമില്ലെന്നും വാർത്ത സിനിമയെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും സംവിധായകൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :