ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്‌റ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്‌റ്റിവല്‍ , എപി അനില്‍കുമാര്‍ , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (08:37 IST)
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്‌റ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നടക്കുമെന്നു മന്ത്രി എപി അനില്‍കുമാര്‍ അറിയിച്ചു. ഷോപ്പിംഗ് ഫെസ്റിവല്‍ മെഗാ സീസണ്‍ ഒമ്പതിന്റെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. കൊല്ലത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

വാണിജ്യം, പരമ്പരാഗത വ്യവസായം, സാമൂഹ്യബന്ധിതം എന്നീ വിഭാഗങ്ങളിലായി 19 കോടിരൂപയുടെ വിവിധ സമ്മാനങ്ങള്‍ ഇക്കുറി നല്കും. വാണിജ്യവിഭാഗത്തില്‍ കാഷ്പ്രൈസിനും സ്വര്‍ണനാണയങ്ങള്‍ക്കും പുറമേ പ്രതിവാര ആകാശയാത്രയും ഏര്‍പ്പെടുത്തി. രണ്ടുകോടി രൂപയുടെ മെഗാ സമ്മാനങ്ങളുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :