തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (10:44 IST)
ആനവേട്ടക്കേസിന്റെ അന്വേഷണം
സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയ്ക്കും. നിലവിൽ വനം വകുപ്പാണ് കേസ് അന്വേഷിക്കുന്നത്. കേസിന് അന്തർ സംസ്ഥാന ബന്ധമുള്ള സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
അതേസമയം, അതിരപ്പിളളി ഫോറസ്റ് റേഞ്ചിനു സമീപത്തു നിന്നു മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 11 ആനകളുടെ ജഡാവശിഷ്ടങ്ങളാണ് അന്വേഷസംഘം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളി റേഞ്ചിലെ ഏക്കക്കുഴിയില്‍നിന്നു രണ്ട് ആനകളുടെ ജഡാവശിഷ്ടം കണ്ടെത്തിയിരുന്നു.
കേസില്‍ വനംവകുപ്പിന്റെ കസ്റഡിയിലുള്ള പ്രതികളായ എല്‍ദോസിനേയും ആണ്ടിക്കുഞ്ഞിനേയും കൂട്ടി അന്വേഷണസംഘം വാഴച്ചാലിലെ കൊല്ലരുത്തുമേടില്‍ തെളിവെടുപ്പ് തുടരുകയാണ്. എന്നാല്‍ കേസിന് അന്തർ സംസ്ഥാന ബന്ധമുള്ള സാഹചര്യത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.