ഡികെ രവിയുടെ മരണം: മുന്‍ കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തു

ബാംഗളൂര്‍| JOYS JOY| Last Modified വ്യാഴം, 25 ജൂണ്‍ 2015 (11:56 IST)
ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഡി കെ രവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തു. മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയെ ആണ് സി ബി ഐ ചോദ്യം ചെയ്തത്.

ഒപ്പം, കോലാറില്‍ നിന്നുള്ള എം എല്‍ എ ആയ ആര്‍ വരദൂര്‍ പ്രകാശിനെയും ചോദ്യം ചെയ്തു. കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന രവിയെ മാര്‍ച്ച് 16നാണ് സ്വവസതിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായി ഒരു വര്‍ഷം രവി ജോലി ചെയ്‌തിരുന്നു. ഈ കുറഞ്ഞ കാലയളവില്‍ തന്നെ കോലാറിലെ മണല്‍ മാഫിയക്കെതിരെയും മറ്റും നടപടിയെടുത്ത അദ്ദേഹത്തിന് രാഷ്‌ട്രീയക്കാരുള്‍പ്പെടെ നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :