ദീപാവലി: ശബ്ദമുട്ടാക്കുന്ന പടക്കങ്ങള്‍ ഈ ഭാഗങ്ങളില്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (21:14 IST)
ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന ഉത്തരവ് ഗവണ്‍മെന്റ് പുറത്തിറക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശവും കണക്കിലെടുത്ത് ഹരിതപടക്കങ്ങള്‍ മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ദീപാവലി അഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതല്‍ 10 വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :