സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (14:29 IST)
പൂനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത. കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ചയായിരുന്നു 29കാരിയായ പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവിവരം മറ്റൊരാള്‍ പറഞ്ഞാണ് തങ്ങള്‍ അറിഞ്ഞതെന്നും അഖിലിന്റെ കുടുംബം അറിയിച്ചില്ലെന്നും പ്രീതിയുടെ കുടുംബം പറഞ്ഞു.
സംഭവത്തില്‍ അഖിലിനെ പൊലീസ് അറസ്റ്റുചെയ്തു. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. 120പവനും 85ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നുവെങ്കിലും വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും മാതാവും ശല്യം ചെയ്തിരുന്നു.