പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവേ വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 12 ജനുവരി 2021 (20:03 IST)
കോഴിക്കോട്: പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണു മുങ്ങിമരിച്ചു. കരുവന്‍ തിരുത്തി മടത്തില്‍പ്പാടം അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് എന്ന പതിനെട്ട് കാരനാണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. പന്തെടുക്കാന്‍ ഇറങ്ങിയ മുര്‍ഷിദ് വെള്ളത്തില്‍ മുങ്ങിത്താണു. ഓടിക്കൂടിയ നാട്ടുകാരും പോലീസും അഗ്‌നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഏറെ നേരം വൈകിയാണ് ലഭിച്ചത്. ഫാറൂഖ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മുര്‍ഷിദ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :