തീരദേശ പൊലീസ് കാര്യാലയം കൊച്ചിയില്‍

Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (16:08 IST)
സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ്‌ കൊച്ചിയിലെ തോപ്പും‍പടിയില്‍ സംസ്ഥാന കാര്യാലയം ആരംഭിക്കുന്നത്. തീരം വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെയാണ്‌ തീരദേശ പൊലീസ് പദ്ധതി ആരംഭിച്ചത്.

കൊച്ചി തുറമുഖം, ഇന്ത്യന്‍ നേവി, ഷിപ്‍യാര്‍ഡ്, വല്ലാര്‍പാടം ടെര്‍മിനല്‍, എല്‍.എന്‍.ജി ടെര്‍മിനല്‍, പരിശീലനകേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന തന്ത്രപ്രധാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖല എന്നതുകൂടി കണക്കിലെടുത്താണ്‌ കൊച്ചിയില്‍ തന്നെ സംസ്ഥാന കാര്യാലയം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തത്കാലം തോപ്പും‍പടിയിലെ ഇന്ദിരാഗാന്ധി റോഡിലെ വാടകക്കെട്ടിടത്തിലാവും കാര്യാലയം പ്രവര്‍ത്തനം ആരംഭിക്കുക. ജൂണ്‍ ആറാം തീയതി സംസ്ഥാന ആഭ്യന്തരമന്ത്രി കാര്യാലയം ഉദ്ഘാടനം ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :