മുഖ്യമന്ത്രിയുടേത് ഏകാധിപത്യ പ്രവണത, എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐ

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 4 ജനുവരി 2017 (07:35 IST)
മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപത്യ പ്രവണതയാണെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ഈ സര്‍ക്കാര്‍ സിപിഎമ്മിന്‍റേതു മാത്രമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. എല്‍ഡിഎഫ് നടത്തുന്ന എല്ലാ സമരങ്ങളെയും സിപിഎം ഹൈജാക്ക് ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.

നോട്ട് അസാധുവാക്കിയതിനെതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല സിപിഎമ്മിന്റേതുമാത്രമാക്കി മാറ്റുകയാണ് ചെയ്തത്. കൂടാത്ര് എഐവൈഎഫ്, എഐഎസ്എഫ് എന്നീ പ്രവര്‍ത്തകരെ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും സിപിഐ ആരോപിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :