കേന്ദ്ര സാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

പാലക്കാട്| JOYS JOY| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:12 IST)
കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു. 59 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സി എച്ച് മുഹമ്മദ് കോയ പത്രപ്രവര്‍ത്തക പുരസ്കാരം, യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് മതസൌഹാര്‍ദ്ദ പുരസ്കാരം, പാമയുടെ സംഗതി എന്ന നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനുള്ള നല്ലി-ദിസൈ എട്ടും പുരസ്കാരം, കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്കാരം എന്നിവയുള്‍പ്പെടെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :