കൊല്ലത്ത് വാഹനാപകടം; കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

വാഹനാപകടം , കെഎസ്ആ‍ടിസി ബസും കാറും കൂട്ടിയിടിച്ചു , മരണം , ബസ്
കൊല്ലം| jibin| Last Updated: ബുധന്‍, 22 ജൂലൈ 2015 (10:05 IST)
കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം കെഎസ്ആ‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. വവ്വാക്കാവിൽ വച്ച് ബസ് കാറിൽ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ ഒരു കുടംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ഷാഹിനാമന്‍സിലില്‍ സാജിന (42), മക്കളായ ഷാമിന (19), ആലിഫ് (15), അജ്മല്‍ (4), ഡ്രൈവര്‍ നബീല്‍ എന്നിവരാണ് മരിച്ചത്.

ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാറും പാലക്കാട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും വേറൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ഇടിക്കുകയായിരുന്നു. അഞ്ചുപേരും തല്‍ക്ഷണം മരിച്ചു.

രാവിലെ എട്ടുമണിയോടെ പുതിയകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഇവരുടെ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :