കൊച്ചി|
jibin|
Last Modified വെള്ളി, 17 ജൂണ്‍ 2016 (14:35 IST)
ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ മിനിമം ബസ്‌ചാര്‍ജ് 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടായതിന് പിന്നാലെ സ്പെയര്‍ പാര്‍ട്സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും വര്‍ദ്ധനയുണ്ടായി. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പത്തുരൂപയാക്കുക അല്ലാതെ വേറെ നിവൃത്തിയില്ല. വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപീക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് തിരിയാനാണ് അസോസിയേഷന്റെ പദ്ധതി.