ബാര്‍ കോഴ, മാണിയെ കുടുക്കാന്‍ ഉറച്ച് ബിജു രമേശ്, തെളിവുകള്‍ ഇന്നു കൈമാറും

തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 19 ജനുവരി 2015 (08:29 IST)
ബാര്‍ കോഴകേസിലെ നിര്‍ണായക തെളിവ് ബിജു രമേശ് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കെ.എം.മാണിക്ക് കോഴ നല്‍കിയതായി ബാറുടമകള്‍ സമ്മതിക്കുന്ന സംഭാഷണമാണ് കൈമാറുക. പൂട്ടിയ 312 ബാറുകളുടെ ഉടമകളില്‍ ചിലര്‍ കോഴ നല്‍കിയതിന്റെ തെളിവായ ശബ്‌ദരേഖ ഇന്ന്‌ ഉച്ചകഴിഞ്ഞു വിജിലന്‍സിനു കൈമാറുമെന്ന്‌ കൈക്കൂലി ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ മൊഴി തിരുത്താന്‍ മന്ത്രി പി.ജെ. ജോസഫും ജോസ്‌ കെ. മാണി എം.പിയും സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ബാര്‍ കോഴക്കേസ്‌ അന്വേഷിക്കുന്ന വിജിലന്‍സില്‍ വിശ്വാസമില്ലെന്നും അന്വേഷണ സംഘത്തിനു രഹസ്യമായി നല്‍കിയ മൊഴിപ്പകര്‍പ്പുകള്‍ രാഷ്‌ട്രീയക്കാരുടെ കൈവശമെത്തുന്നതായും ബിജു രമേശ്‌ ഇന്നലെ
ആരോപിച്ചു. പറഞ്ഞ വിവരങ്ങള്‍ മാറ്റിപ്പറയുന്ന പ്രശ്‌നമില്ലെന്നും കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജു രമേശ്‌ പറഞ്ഞു.

അതേസമയം പുതിയ തെളിവുകള്‍ കൈമാറുന്നതിനാല്‍ ബിജുരമേശന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ ഒരു വിഭാഗം ബാറുടമകള്‍ രണ്ട് കോടി രൂപ കൊടുത്തൂവെന്ന ആരോപണത്തിന് തെളിവായാണ് സംഭാഷണ രേഖകള്‍ വിജിലന്‍സിന് കൈമാറുന്നത്. എറണാകുളത്തെ ബാറുടമ അനിമോന്റെ ശബ്ദരേഖയാണ് അന്വേഷണ ഉദ്യോഗസഥനായ എസ്‌പി സുകേശന് ഇന്ന് കൈമാറുമെന്നത്. നാലു മണിക്കൂര്‍ നീണ്ട ശബ്ദരേഖയിലെ പ്രധാന ഭാഗങ്ങളാകും കൈമാറുക. ഈ ശബ്ദരേഖയില്‍ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മറ്റ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

മന്ത്രി മാണിയെ രണ്ടുതവണ പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും സന്ദര്‍ശിച്ചെങ്കിലും പണമോ പാരിതോഷികമോ നല്‍കിയില്ലെന്നും സഹായം അഭ്യര്‍ഥിക്കുക മാത്രമാണു ചെയ്‌തത്‌ എന്നും പറഞ്ഞ്‌ ബാര്‍ കോഴക്കേസില്‍ ബാറുടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ വിജിലന്‍സ്‌ പ്രത്യേക അന്വേഷണസംഘത്തിനു ദുര്‍ബലമായ മൊഴി നല്‍കിയതിനുപിന്നാലെയാണ്‌ ബിജു രമേശ്‌ കടുത്ത ആരോപണങ്ങളും തെളിവുകളുമായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്‌.

പൂട്ടിയ 418 ബാറുകള്‍ തുറക്കാനായി രണ്ടു കോടി രൂപ കോഴ നല്‍കിയെന്ന അസോസിയേഷന്‍ ഭാരവാഹി അനിമോന്റെ ശബ്‌ദരേഖ തന്റെ കൈവശമുണ്ട്‌. മാണിക്കു പണം നല്‍കിയ കാര്യങ്ങള്‍ ബാര്‍ ഉടമകള്‍ ഡിസംബര്‍ 31ന്‌ നടന്ന അസോസിയേഷന്‍ യോഗത്തില്‍ പറയുന്ന കാര്യങ്ങളാണ്‌ ശബ്‌ദരേഖയിലുള്ളത്‌. ഇത്‌ ഇന്ന്‌ വിജിലന്‍സിനു കൈമാറുമെന്നും ബിജു രമേശ്‌ പറഞ്ഞു. കേസ്‌ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. വിജിലന്‍സ്‌ അന്വേഷണത്തിലെ വിവരങ്ങളെല്ലാം ചോരുകയാണ്‌. ക്വിക്ക്‌ വേരിഫേക്കഷനില്‍ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ്‌ കൈയില്‍വച്ചാണ്‌ ഇതു മാറ്റിപ്പറയണമെന്ന്‌ പി.ജെ. ജോസഫ്‌ ആവശ്യപ്പെട്ടത് എന്നും ബിജു പറയുന്നു.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഭാരവാഹിയായ ഫാ ടിജെ ആന്റണിയെ ബാറുകള്‍ക്കെതിരായ സമരത്തിനായി സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നതു ബാറുടമയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫില്‍ ബാര്‍വിഷയം തണുത്തതിനുപിന്നാലെ ശനിയാഴ്‌ചത്തെ കെപിസിസി നിര്‍വാഹകസമിതിയും ബാര്‍വിഷയത്തിന്‌ ഔദ്യോഗിക അവസാനം പ്രഖ്യാപിച്ചിരുന്നു. ബാര്‍ മുതലാളിമാരും കോണ്‍ഗ്രസ്‌ നേതൃത്വവും തമ്മിലുള്ള അന്തര്‍നാടകങ്ങളിലൂടെ ഏറെക്കുറെ ഒത്തുതീര്‍പ്പായ ബാര്‍കോഴയാണ്‌ ബിജു രമേശിന്റെ രണ്ടുംകല്‍പിച്ചുള്ള നീക്കവുമായി ചൂടുപിടിച്ചിരിക്കുന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
കരാർ പ്രകാരം കിഴക്കോട്ട് ഒഴുകുന്ന നദികളായ ബിയാസ്, രവി,സത്ലജ് എന്നിവയുടെ നിയന്ത്രണം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം നേര്‍ന്ന് ഒരു മിനിറ്റ് മൗനം ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം