യു ഡി എഫ് ഉപേക്ഷിച്ച് വന്നാൽ മാണിയെ സ്വീകരിക്കും, സമരമുണ്ടാക്കിയ വിഷയങ്ങളിലെല്ലാം സർക്കാർ നിലപാട് മാറ്റി: ദാമോദരന്റെ നിയമന ഉത്തരവ് റദ്ദാക്കണമെന്ന് കുമ്മനം

യു ഡി എഫ് ഉപേക്ഷിച്ച് വന്നാൽ മാണിയെ സ്വീകരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 19 ജൂലൈ 2016 (17:41 IST)
കെ എം മാണി യു ഡി എഫ് ഉപേക്ഷിച്ച് വന്നാൽ സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുൻപും മാണി പക്ഷത്തെ സ്വാഗതം ചെയ്ത് എൻ ഡി എ രംഗത്തെത്തിയിരുന്നു. മാണിയെ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മുല്ലപ്പെരിയാർ, ആതിരപ്പള്ളി, ബാർകോഴ, സരിത തുടങ്ങി സമരമുണ്ടാക്കിയ വിഷയങ്ങളിലെല്ലാം സർക്കാരിന്റെ നിലപാട് മാറിയെന്നും കുമ്മനം ആരോപിച്ചു. വിവരാവകാശ നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അതോടൊപ്പം എസ് ഡി പി ഐയും സി പി എമ്മും പരസ്പരം പിന്തുണ നൽകിയാണ് പലസ്ഥലത്തും മത്സരിച്ചതെന്നും
കുമ്മനം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവിയിൽ നിന്നും എം കെ ദാമോദരൻ പിന്മാറിയതിനെക്കുറിച്ചും കുമ്മനം പ്രതികരിച്ചു. സ്ഥാനം ഉപേക്ഷിച്ചതുകൊണ്ട് മാത്രമായില്ല. നിയമന ഉത്തരവ് റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും കുമ്മനം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :