'ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍' നിരോധിച്ചു

തിരുവല്ല| Last Updated: വെള്ളി, 26 ഡിസം‌ബര്‍ 2014 (18:46 IST)
ഗെയ്‍ല്‍ ട്രെഡ്‍വെല്‍ കൈരളി ടെലിവിഷന്‍ ചാനലില്‍ മാതാ അമൃതാനന്ദമയിയെ കുറിച്ച് നടത്തിയ വിവാദ അഭിമുഖത്തെ ആസ്പദമാക്കി രചിച്ച "അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍" എന്ന ബുക്കിന്‍റെ പ്രചാരണവും വില്‍പ്പനയും നിരോധിച്ചു കൊണ്ട് കോടതി ഉത്തരവിട്ടു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ വില്‍പ്പന നിരോധിച്ചുകൊണ്ട് തിരുവല്ല സബ് കോടതി ജഡ്ജ് കെ.ലില്ലിയാണു ഉത്തരവായത്.

ഇരവിപേരൂര്‍ സ്വദേശി പ്രേം‍കുമാര്‍, പേരൂര്‍ സ്വദേശി ഡോ.ശ്രീജിത് കൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ്‌ ഈ വിധി വന്നത്. ഈ പുസ്തകം നേരത്തേ തന്നെ താത്കാലികമായി നിരോധിക്കുകയും ഇരു ഭാഗത്തിന്‍റെയും വാദം കേട്ട് തീരുമാനിക്കാന്‍ തിരുവല്ല സബ് ജഡ്ജിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ്‌ ഇപ്പോഴത്തെ വിധി വന്നത്. വാദികള്‍ക്ക് വേണ്ടി അഡ്വ,വി.ശിവദാസ്, എസ്.അജിത് പ്രഭാവ് എന്നിവരാണു ഹാജരായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :