വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

അഗ്നിവീര്‍ വായു - തൊഴില്‍ അവസരം
അഗ്നിവീര്‍ വായു - തൊഴില്‍ അവസരം
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (20:04 IST)
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീരാകാന്‍ അവസരം. അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026-ലെ അഗ്‌നിവീര്‍ (VAYU) പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ 2025 ജനുവരി 07-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി
2025 ജനുവരി 27 ആണ്.
ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി മാത്രമേ അപേക്ഷ പൂരിപ്പിക്കേണ്ടതുള്ളൂ, അത് പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2005 ജനുവരി 01 നും 2008 ജൂലൈ 1 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് (രണ്ട് ദിവസവും ഉള്‍പ്പെടെ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ഒരു ഉദ്യോഗാര്‍ത്ഥി സെലക്ഷന്‍ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞാല്‍, എന്റോള്‍മെന്റ് തീയതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വര്‍ഷമാണ്.

നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുമ്പോള്‍, വ്യോമസേനയുടെ നയങ്ങളും,
ആവശ്യകതകളും
അടിസ്ഥാനമാക്കി, അഗ്‌നിവീര്‍വായുവിന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ റെഗുലര്‍ കേഡറില്‍ എയര്‍മെന്‍ ആയി എന്റോള്‍ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും.
ഈ അപേക്ഷകള്‍ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെയൂം നാല് വര്‍ഷത്തെ പ്രകടനത്തേയും അടിസ്ഥാനമാക്കി കേന്ദ്രീകൃതമായ രീതിയില്‍ പരിഗണിക്കും. അഗ്‌നിവീര്‍വായുവിന്റെ ഓരോ പ്രത്യേക ബാച്ചിന്റെ 25% വരെ വ്യോമസേനയുടെ റെഗുലര്‍ കേഡറില്‍ നിയമനം ലഭിക്കാന്‍ അവസരമുണ്ട്.
അതിന് മുകളില്‍

തിരഞ്ഞെടുക്കപ്പെടാന്‍ അഗ്‌നിവീര്‍വായുവിന് അവകാശമില്ല.
കൂടുതല്‍ എന്റോള്‍മെന്റിനായി അഗ്‌നിവീര്‍വായുവിന്റെ തിരഞ്ഞെടുപ്പ്, എന്തെങ്കിലും ഉണ്ടെങ്കില്‍, അത് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

വിശദവിവരങ്ങള്‍ https://agnipathvayu.cdac.in അല്ലെങ്കില്‍ https://careerindianairforce.cdac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...