ആവശ്യം തള്ളി; എജിക്കെതിരെ പ്രമേയം അവതരിപ്പിക്കാം

കൊച്ചി| JOYS JOY| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (12:43 IST)
അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ആവശ്യം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി. തനിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന എ ജിയുടെ ആവശ്യമാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തള്ളിയത്.

അസോസിയേഷനില്‍ ഒരു കൂട്ടം അഭിഭാഷകര്‍ അവതരിപ്പിക്കുന്ന പ്രമേയമാണ്, അസോസിയേഷന്‍ തള്ളാന്‍ വിസമ്മതിച്ചത്. ക്രിമിനല്‍ മിസലേനിയസ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മാറ്റിനിര്‍ത്താന്‍ എ ജി ശ്രമിക്കുന്നുണ്ട് എന്നാരോപിച്ചാണ് പ്രമേയം.

കഴിഞ്ഞദിവസങ്ങളില്‍ അഡ്വക്കേറ്റ് ജനറലിനും സര്‍ക്കാരിനുമെതിരെ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് രൂക്ഷമായ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അലക്സാണ്ടര്‍ തോമസിനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :