സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 നവംബര്‍ 2024 (13:26 IST)
തഹസില്‍ദാര്‍ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ഗൗരവമേറിയ ഈ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്. നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ.
നിലവില്‍ ഭര്‍ത്താവ് നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പിപി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നേരത്തേ പ്രതികരിച്ചിരുന്നു.