17കാരിക്ക് നേരിട്ട മോശം അനുഭവം; വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി രംഗത്ത്

17കാരിക്ക് നേരിട്ട മോശം അനുഭവം; വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി രംഗത്ത്

  revathi , WCC , Amma , revathi statements , Cinema , Dileep , ഡബ്ല്യൂസിസി , പെണ്‍കുട്ടി , ലൈംഗിക പീഡനം ,പെണ്‍കുട്ടി , അമ്മ
കൊച്ചി| jibin| Last Modified ഞായര്‍, 14 ഒക്‌ടോബര്‍ 2018 (11:49 IST)
സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി അംഗം രേവതി രംഗത്ത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നു പറഞ്ഞതു ലൈംഗിക പീഡനം ഉദ്ദേശിച്ചായിരുന്നില്ല. തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്നു ഭയപ്പെട്ടാണു പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും രേവതി പറഞ്ഞു.

അന്ന് രാത്രി മുഴുവന്‍ പെണ്‍കുട്ടിയും മുത്തശ്ശിയും ഭയത്തോടെ ഉറങ്ങാതിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി വ്യക്തമാക്കി.

ശനിയാഴ്‌ച കൊച്ചിയിൽ ഡബ്ല്യുസിസി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് രേവതി പെണ്‍കുട്ടിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. രാത്രി 11മണിക്ക് ശേഷം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിയിയെന്നാണ് രേവതി പറഞ്ഞത്.

അതേസമയം, വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ രേവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചു. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, ...

'കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ട്, കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു നല്‍കുന്നതില്‍ വിഷമമുണ്ട്': കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ്
പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്താറുണ്ടെന്നും ...

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; ...

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണു ജസ്റ്റിസ് ...

എന്റെ മകന്‍ ഇന്ന് രാവിലെ പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു, ...

എന്റെ മകന്‍ ഇന്ന് രാവിലെ പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു, കോപ്പിയടിച്ചാല്‍ വരെ മാറ്റിനിര്‍ത്തും പക്ഷേ കൊലപാതകികളെ പരീക്ഷ എഴുതിപ്പിക്കുന്നു, നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
15 വയസില്‍ കുറ്റം ചെയ്താല്‍ മുതിര്‍ന്ന വ്യക്തികള്‍ ചെയ്ത കുറ്റകൃത്യമായി ...

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസ്: ...

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസ്: പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുന്നു
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് ...

പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ ...

പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...