ഓണം ആഘോഷിക്കാന്‍ മലയാളി കുടിച്ചത് 440.60 കോടിയുടെ മദ്യം; ഉത്രാട ദിവസത്തെ വില്‍പ്പനയും റെക്കോര്‍ഡില്‍

ഓണം ആഘോഷിക്കാന്‍ മലയാളി കുടിച്ചത് 440.60 കോടിയുടെ മദ്യം

തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (20:44 IST)
ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. കഴിഞ്ഞ എട്ടുദിവസത്തിനിടെ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനുകളിലൂടെ വിറ്റത് 440.60 കോടി രൂപയുടെ മദ്യം.

ഈ വര്‍ഷം ഉത്രാടദിവസം മാത്രം വിറ്റത് 71.17 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേദിനത്തിലെ മദ്യവില്‍പന 37.62 കോടിയായിരുന്നു. ഇതേദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 87 ലക്ഷം രൂപയുടെ മദ്യവിൽപന ഇവിടെ നടന്നു.

കഴിഞ്ഞ വർഷം ഓണക്കാലത്ത് 411.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

പൂരാട ദിനത്തിലും റെക്കോർഡ് മദ്യവിൽപനയാണ് സംസ്ഥാനത്തു നടന്നത്. അന്ന് 80.95 കോടിയുടെ മദ്യം സംസ്ഥാനത്തു വിറ്റു. കഴിഞ്ഞവർഷം ഇതേ ദിനത്തിൽ വിറ്റതിന്റെ ഇരട്ടിയാണ് ഇത്. തിരുവോണ ദിവസത്തെ മദ്യ വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവരുന്നതോടെ നിലവിലെ റെക്കോര്‍ഡുകള്‍ പഴങ്കതയായേക്കും.

അതേസമയം, ബാറുകളിലൂടെ വിറ്റ മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :