aparna|
Last Modified തിങ്കള്‍, 31 ജൂലൈ 2017 (12:57 IST)
ജിഎസ്ടി നിവലില്‍ വന്നതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന്
വില വര്‍ധിച്ചിരിക്കുകയാണ്. പലര്‍ക്കും എത്രയാണ് യഥാര്‍ത്ഥ വിലയെന്നും ഉറപ്പില്ല. ഇതിനിടയിലാണ് നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ ചിത്രശലഭ റെസ്റ്റോറന്റിലെ വിലവിവര പട്ടിക ശ്രദ്ദേയമാകുന്നത്. വളരെ തുച്ഛമായ വിലയാണ് ഇവിടെ ഓരോയിനത്തിനും ഉള്ളത്.
നിഅലവിലെ വ്യവസ്ഥകള്‍ പ്രകാരം എട്ടുലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെ എയര്‍പോര്‍ട്ടിനകത്ത് ഹോട്ടല്‍ നടത്താന്‍ വാടക ഇനത്തില്‍ വാങ്ങുന്നതാണ്. എന്നാല്‍, ഒരു രൂപ പോലും വാങ്ങാതെയാണ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഹോട്ടല്‍ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്കും വന്നുപോകുന്നവര്‍ക്കും വളരെ കുരഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. അങ്കമാലിയിലെ ചില്ലീസ് ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് നടത്തിപ്പ് ചുമതല ഉള്ളത്.
ഊണിന് 55, ചായക്ക് 10, കടിക്ക് 10 എന്ന് തുടങ്ങി അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും വിലമാത്രമേ ഇവിടെ പുറമേ നിന്നെത്തുന്നവരില്‍ നിന്നും ഈടാക്കുന്നുള്ളു. അതേസമയം, അയര്‍പോര്‍ട്ടിലെ തൊഴിലാളികളില്‍ നിന്നും ചായക്ക് 1 രൂപ, ഊണിന് 5 രൂപ ചിക്കന്‍ കറിക്ക് 5 രൂപ ,മീന്‍ കറിക്ക് 10 രൂപ എന്നിങ്ങനെയാണ്
ഈടാക്കുന്നത്. എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് ഇത്തരത്തില്‍ വിലക്കിഴിവ് ലഭിക്കുക.