യുവതിയുടെ മേല്‍ ആസിഡൊഴിച്ച പ്രതിയെ പിടികൂടാനായില്ല

ആലപ്പുഴ| WEBDUNIA|
PRO
ചെങ്ങന്നൂരില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയുടെ മേല്‍ ആസിഡൊഴിച്ച സംഭവത്തിലെ പ്രതിയെ പൊലീസിന് പിടികൂടാനായില്ല. പൊലീസ് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുളക്കുഴ കോട്ട വടക്കേക്കര വീട്ടില്‍ കൃഷ്ണന്‍ കുട്ടിയുടെ മകള്‍ അഞ്ജലി കൃഷ്ണ(22), മാതാവ്‌ ശ്രീകുമാരി(47) എന്നിവര്‍ക്ക് നേരെയാണ് ബി ജെ പി പ്രദേശിക നേതാവ് വി എസ് ബിനു ആസിഡൊഴിച്ചത്.

ബിനു എവിടെയുണ്ടെന്നുപോലും പൊലീസിന് അറിയില്ലത്രെ. ബിനുവിന്‍റെ മൊബൈലില്‍ വിളിച്ചാല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതല്ലാതെ ബിനുവിനെ കണ്ടെത്തുന്നതിനുള്ള മറ്റ് ശ്രമങ്ങളൊന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

അഞ്ജലി അധ്യാപികയായി ജോലിചെയ്തിരുന്ന മുളക്കുഴ സരസ്വതി വിദ്യാപീഠം സ്കൂളിന്‍റെ ഉടമസ്ഥനാണ് ബിനു. ബിനു പലതവണ അഞ്ജലിയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് മറ്റൊരു വിവാഹം തീരുമാനിച്ചതിന്‍റെ പ്രതികാരമായാണ്‌ ആക്രമണം നടത്തിയത്. ആസിഡ്‌ അഞ്ജലിയുടെ ശരീരത്തിലൊഴിക്കുന്ന സമയത്ത്‌ ബിനുവിനൊപ്പം ഉണ്ടായിരുന്നയാളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. അഞ്ജലിക്കൊരു പാഴ്സല്‍ ഉണ്ടെന്നും എന്നാല്‍ പാഴ്സല്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് വീടറിയാത്തതിനാല്‍ ഒന്ന് വീടിന് പുറത്തിറങ്ങി നില്‍‌ക്കണമെന്നും ഒരു അജ്ഞാത ഫോണ്‍ സന്ദേശം കൃഷ്ണയുടെ വീട്ടുകാര്‍ക്ക് ലഭിച്ചു. വിവാഹം ആയതിനാല്‍ ആരെങ്കിലും കൊറിയറില്‍ സമ്മാനം അയച്ചതാകുമെന്ന് കരുതി അമ്മ ശ്രീകുമാരിയോടൊപ്പം അഞ്ജലി കൃഷ്ണ വീടിന്‌ പുറത്തേക്കിറങ്ങി നിന്നു. ഈ സമയത്ത് ഹെല്‍മറ്റ്‌ ധാരികളായ രണ്ടു പേര്‍ ബൈക്കിലെത്തുകയും കൈയില്‍ കരുതിയിരുന്ന ആസിഡ്‌ യുവതിയുടെ മുഖത്തേക്ക്‌ ഒഴിക്കുകയും ബൈക്കില്‍ പാഞ്ഞ്‌ പോവുകയും ചെയ്തു.

ബഹളം കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത്‌ ഗുരുതരമായ പൊള്ളലേറ്റ അഞ്ജലി കൃഷ്ണയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ് ഇപ്പോള്‍ അഞ്ജലി കൃഷ്ണയുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ...

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ...

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ ...

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി
ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസ മുനമ്പില്‍ ...

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; ...

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന
യുവതി മരിച്ച കേസില്‍ കഴിഞ്ഞ 13 നാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ, ശബരിമലയിൽ സീസണിലെ ...

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ, ശബരിമലയിൽ സീസണിലെ റെക്കോർഡ് തിരക്ക്
സ്പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്.തിങ്കളാഴ്ച വരെ ...

പരീക്ഷകളില്‍ കുട്ടികളെ തോല്‍പ്പിക്കുന്ന നയമല്ല ...

പരീക്ഷകളില്‍ കുട്ടികളെ തോല്‍പ്പിക്കുന്ന നയമല്ല കേരളത്തിന്റേത്; കേന്ദ്ര വിജ്ഞാപനത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി
2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ ...