AKJ IYER|
Last Updated:
ബുധന്‍, 15 നവംബര്‍ 2017 (11:58 IST)
ലക്ഷങ്ങൾ അടങ്ങിയ ബാഗ് മറന്നു വച്ച യാത്രക്കാരന്റെ ബാഗ് അയാളുടെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവറുടെ സത്യസന്ധത ഏവർക്കും മാതൃക. കാരയ്‌ക്കൽ മനപ്പറമ്പിൽ എം.ജെ.വിജേഷ് എന്ന മുപ്പത്തിരണ്ടുകാരനാണ് മാന്നാർ കുരട്ടിക്കാട് അഞ്‍ജുഭവനിൽ ഗോപാലകൃഷ്ണന്റെ പണമടങ്ങിയ ബാഗ് വീട്ടിലെത്തിച്ച മാതൃകയായത്.
ഗോപാലകൃഷ്ണനും കുടുംബവും പുലർച്ചെ തിരുവല്ല റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി വിജേഷിന്റെ ഓട്ടോയിലാണ് വീട്ടിലേക്ക് പോയത്. എന്നാൽ ഇവരെ വീട്ടിൽ കൊണ്ടാക്കി തിരികെ വന്നു വീണ്ടും മറ്റൊരു ഓട്ടവും പോയി. എന്നാൽ നേരം വെളുത്ത് നോക്കിയപ്പോഴാണ് സാമാന്യം വലിയൊരു ട്രോളി ബാഗ്
ഓട്ടോറിക്ഷയുട് പുറകിലിരിക്കുന്നത് വിജേഷ് കണ്ടത്.
മാന്നാറിൽ ഇറങ്ങിയ യാത്രക്കാരുടേതാണെന്ന് മനസിലാക്കിയ വിജേഷ് ഉടൻ തന്നെ ഒരു വിധം ഇവരുടെ വീട് കണ്ടെത്തി ബാഗ് തിരികെ നൽകി. ഇതിൽ വിലയേറിയ മൊബൈൽ ഫോൺ, സ്വർണ്ണാഭരണങ്ങൾ പണം എന്നിവ ഉണ്ടായിരുന്നു. ബാഗ് തിരികെ കിട്ടിയ ഗോപാലകൃഷ്ണനും കുടുംബവും വിവരം റയിൽവേ അധികാരികളെയും അറിയിച്ചു. റയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും വിജേഷിന്റെ സത്യസന്ധതയെ ഏറെ പ്രശംസിച്ചു.