തൃശ്ശൂര്‍|
rahul balan|
Last Modified ശനി, 19 മാര്‍ച്ച് 2016 (15:55 IST)
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കൊലപാതക സാധ്യതയും പരിശോധിക്കുന്നു. മണി
ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ നിഗമനം.
അതുകൊണ്ടുതന്നെ കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കീടനാശിനി തോട്ടത്തിലെ ആവശ്യത്തിനായി എത്തിച്ചതല്ലെന്ന് മാനേജര്‍ ജോബി മൊഴി നല്‍കിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
പാഡിയിലെ ജാതിമരങ്ങള്‍ക്ക് കീടനാശിനി തളിക്കേണ്ട ആവശ്യമില്ലെന്നിരിക്കെ ക്ലോര്പിറോഫിസ് എങ്ങനെ പാഡിയിലെത്തിയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.