പൂവരണി കേസിലെ പെണ്‍കുട്ടി രാജി എയ്‌ഡ്‌സ് ബാധിച്ച് മരിക്കാനിടയായ സംഭവം ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസ് നേരത്തെ അന്വേഷിച്ച ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും കോടിയേരി പറഞ്ഞു. നഷ്ടപരിഹാര തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ കുറിച്ച് ഐ.ജി.തല അന്വേഷണം നടത്തുമെന്നും കോടിയേരി അറിയിച്ചു.
കുറ്റം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജനപ്രതിനിധികള്‍ ആക്രമിക്കപ്പെടുന്നതില്‍ സര്‍ക്കാരിന് ദുഖമുണ്ടെന്നും കോടിയേരി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 66 പട്ടിക വര്‍ഗ്ഗക്കാര്‍ കൊലചെയ്യപ്പെട്ടുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി നിയമസഭയെ രേഖാമൂലം അറിയിച്ചു.
തിരുവനന്തപുരം|
M. RAJU|
കൊല്ലപ്പെട്ടവരില്‍ 21 പേര്‍ സ്ത്രീകളാണ്. ഇതുമായി ബന്ധപ്പെട്ട് 21 കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.