aparna|
Last Modified വെള്ളി, 3 നവംബര്‍ 2017 (11:12 IST)
തുടക്കം മുതൽ വിവാദങ്ങളായിരുന്നു കോടിയേരി ബാൽകൃഷ്ണൻ നേതൃത്വം നൽകിയ ജനജാഗ്രതാ യാത്രയ്ക്ക്. ഒടുവിൽ ക്ലൈമാക്സിലേക്ക്. ബിജെപി നടത്തിയ കനരക്ഷാ യാത്രയിലൂടെ ബിജെപി ഉയർത്തിവിട്ട ആരോപണങ്ങൾക്ക് മറുപടി നൽകുക എന്നതായിരുന്നു ജനജാഗ്രതാ യാത്രയുടെ പ്രധാന അജണ്ട. എന്നാൽ തുടക്കം മുതൽ വിവാദങ്ങളായിരുന്നു ഫലം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖലാ ജാഥ തൃശൂരിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ നയിച്ച തെക്കൻ മേഖലാ ജാഥ എറണാകുളത്തും സമാപിക്കും. കഴിഞ്ഞ മാസം 21നാണ് ഇടതു മുന്നണിയുടെ
ജനജാഗ്രതാ യാത്ര ആരംഭിച്ചത്.
യാത്ര അവസാനിക്കുകയാണെങ്കിലും മന്ത്രി തോമസ് ചാണ്ടിയും ചാണ്ടിയുടെ കായൽ കയ്യേറ്റവും ഒപ്പം കോടിയേരിയുടെ മിനി കൂപ്പർ യാത്രയുമാണ് ശ്രദ്ധാകേന്ദ്രം. തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളിലേക്കാണ് യാത്രയ്ക്കുശേഷം ഇടതുപാര്‍ട്ടികള്‍ കടക്കുന്നതെന്ന് വ്യക്തം.