കത്ത് വിവാദം: പിബി ചര്‍ച്ച ചെയ്യും

WDPRO
ലാവ്‌ലിന്‍ വിഷയത്തില്‍ ഇ ബാലാനന്ദന്‍ പൊളിറ്റ്ബ്യൂറോക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിന്‍റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ 14ന് ചേരുന്ന പിബി യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ലാവ്‌ലിന്‍ വിഷയത്തില്‍ തന്‍റെ നിലപാട് പൊളിറ്റ്‌ ബ്യൂറോയുമായി ചര്‍ച്ച ചെയ്‌തതാണെന്നും വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിഎസ് പറഞ്ഞു.

ലാവ്‌ലിന്‍ വിഷയത്തില്‍ മന്ത്രിമാര്‍ നടത്തുന്ന പരസ്യ പ്രസ്‌താവനകളെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പരസ്യ പ്രസ്‌താവന പുറപ്പെടുവിക്കുന്ന ആളുകള്‍ തന്നെ ഇതിനു മറുപടി പറയുമെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധി മാനിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കും. പുതിയ മദ്യനയത്തിനും വനിതാനയത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മന്ത്രിപുത്രന്‍മാര്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും വി എസ് പറഞ്ഞു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഓടനാവട്ടം വില്ലേജില്‍ മുട്ടറ മരുതിമലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനായി വെളിയം പഞ്ചായത്തിന്‌ പതിനഞ്ചര ഹെക്ടര്‍ സ്ഥലം 20 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ...

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് ...

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ...

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്
75 വര്‍ഷമായി പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമുളള നംഗലിനും ഭക്രയ്ക്കും ഇടയില്‍ ഓടുന്ന ...

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി ...

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)
ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടു പോകാത്ത വളരെ ബോള്‍ഡ് ആയ നേതാവാണ് പിണറായി ...

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് ...

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ഹൃദയസ്തംഭനം സംഭവിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിൻ പറയുന്നു.

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ...

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍
ശബരിമല സ്‌പെഷല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കു പുറമേയാണ് പുതിയ ബസുകള്‍