ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കീഴടങ്ങി

പയ്യന്നൂര്‍| WEBDUNIA|
PRO
PRO
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനോദ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി കോടതിയില്‍ കീഴടങ്ങി. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് കോടതിയിലാണ് കീഴടങ്ങിയത്.

സരിന്‍ ശശിയെ ഫെബ്രുവരി 10 വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

തിരുനെല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹകുമായ അറയ്ക്കല്‍ വീട്ടില്‍ വിനോദിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആണ് കീഴടങ്ങല്‍.

സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് മുജീബ് റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിനോദ് കുമാര്‍. 2006 ജനുവരിയില്‍ ആയിരുന്നു മുജീബ് റഹ്മാനെ കൊലപ്പെടുത്തിയത്. ഇതിന്റെ പ്രതികാരമായാണ് വിനോദ് കുമാറിനെ കൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :