അഭയയെ കൊലപ്പെടുത്തിയതാണെന്ന് മൊഴി

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 5 ജനുവരി 2009 (17:10 IST)
സിസ്റ്റര്‍ അഭയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്‌ടര്‍ രാധാകൃഷ്ണന്‍റെ മൊഴി എറണാകുളം ഫസ്റ്റ്‌ ക്ലാസ്സ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കൊലപാതകശ്രമത്തിനിടയില്‍ അഭയ മുങ്ങിമരിക്കുകയാണ് ഉണ്ടായതെന്ന് ഡോക്‌ടര്‍ രാധാകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍‌കിയതായാണ് സൂചന.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അഭയയുടെ മരണം ആത്മഹത്യയാണെന്ന് താനൊരിക്കലും പറയുകയുണ്ടായിട്ടില്ലെന്ന് ഡോക്‌ടറുടെ മൊഴിയില്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് അഭയയുടെ തലയില്‍ അടിയേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയെന്നും ഡോക്‌ടര്‍ പറഞ്ഞതായി സൂചനയുണ്ട്. രഹസ്യമൊഴിയായാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.

അഭയക്കേസില്‍ കുറ്റാരോപിതരായ രണ്ട് വൈദികര്‍ക്കും ഒരു കന്യസ്ത്രീക്കും വ്യാഴാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൂടുതല്‍ കഴിവും പരിചയവുമുള്ള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കേണ്ടിയിരുന്നതെന്നും സി.ബി.ഐയെ കോടതി വിമര്‍ശിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :