1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ സെക്കൻഡുകൾ മാത്രം മതി, ഇന്റർനെറ്റിൽ വിപ്ലവകരമായ കണ്ടെത്തൽ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 25 മെയ് 2020 (12:39 IST)
മെൽബൺ: അതിവേഗ ഇന്റർനെറ്റിൽ വിപ്ലവകരമായ നേട്ടവുമായി ഗവേഷകർ. ഒരു സ്പ്ലിറ്റ് സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ സധിയ്ക്കുന്ന വേഗതയാണ് മൈക്രോ ചിപ് സാങ്കേതികവുദ്യയിലൂടെ ഒരുക്കിയിരിയ്ക്കുന്നത്. മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ മൈക്രോ ചിപ്പ് വികസിപ്പിച്ചെടുത്തത്.

നിലവിലെ ഒപ്റ്റിക്കൽ ഫൈബർ സംവിധാനത്തിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചതോടെ സെക്കൻഡിൽ 44.2 ടെറാബൈറ്റ് ഡേറ്റാ വേഗതയാണ് രേഖപ്പെടുത്തിയത്. മെൽബണിലെ ആർഎംഐടി യൂണിവേഴ്സിറ്റിയും. മൊണാഷിന്റെ ക്ലെയ്ടണിലെ ക്യാംപസുമായി ബന്ധിപ്പിയ്ക്കുന്ന 76.6 കിലോമീറ്റർ ഫൈബർ ശൃംഖലയിലാണ് ഇന്റർനെറ്റ് വേഗറ്റഹ് വിജയകരമായി പരീക്ഷിച്ചത് എന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :