ക്രിപ്റ്റോ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി വസീർ എക്‌സ്- ബൈനാൻസ് വാക്പോര്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (19:09 IST)
രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ആഗോള ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമായ ബൈനാൻസ് സിഇഒ ചാങ്പെങ് ഷാവോയും വസീർ എക്സ് സ്ഥാപകൻ നിശ്ചൽ ഷെട്ടിയും തമ്മിൽ വാക്പോര്. വസീർ എക്സിലെ ഉപഭോക്താക്കൾ അവരുടെ ഫണ്ടുകൾ ബൈനൻസിലേയ്ക്ക് മാറ്റണമെന്ന് ഷാവോ ട്വീറ്റ് ചെയ്തത് നിക്ഷേപകരിൽ ആശങ്കപരത്തിയത്.

ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർ എക്സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമല്ലെന്ന മുന്നറിയിപ്പോടെയായിരുന്നു ചാങ്‌പെങിന്റെ ട്വീറ്റ്. വസീര്‍എക്‌സിന്റെ മാതൃസ്ഥാപനമായ സാന്‍മായിയില്‍ തങ്ങള്‍ക്ക് നിക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റിന് പിന്നാലെ വസീര്‍എക്‌സിലേയ്ക്ക് ഓഫ് ചെയിന്‍ ക്രിപ്‌റ്റോ ട്രാന്‍സ്ഫര്‍ ചെയ്യുനുള്ള ജനപ്രിയ ഫീച്ചര്‍ ബൈനാന്‍സ് ഒഴിവാക്കുകയും ചെയ്തു.

ബ്ലോക്ക്ചെയിൻ സംവിധാനത്തിന് പുറത്തേയ്ക്ക് ക്രിപ്റ്റോകറൻസിയുടെ മൂല്യം മാറ്റാനുള്ള സംവിധാനമാണ് ഓഫ് ചെയിൻ ഇടപാടുകൾ. ബൈനാൻസുമായുള്ള ഏറ്റെടുക്കൽ കരാറുകൾ അവസാനിപ്പിച്ചതായി വസീർ എക്സിൻ്റെ സ്ഥാപകൻ നിശ്ചൽ ഷെട്ടി അതിനിടെ പ്രതികരണം നടത്തി.രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർ എക്സിൽ 1.5 കോടി ഉപഭോക്താക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :