സ്മാർട്ട്ഫോണുകളുടെ ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടോ ? ഇതാ അതിനുള്ള കാരണങ്ങള്‍

ഫോണ്‍ ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ് കുറച്ചുവയ്ക്കുന്നതുമൂലം ബാറ്ററി കൂടുതല്‍ നേരം നില്‍ക്കും.

smart phone, battery സ്മാര്‍ട്ട്‌‌ഫോണ്‍, ബാറ്ററി
സജിത്ത്| Last Modified വെള്ളി, 8 ജൂലൈ 2016 (10:16 IST)
സ്മാര്‍ട്ട്‌‌ഫോണ്‍ ഉപയോക്താക്കള്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ പരാതിയാണ് പെട്ടെന്ന് ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നുപോകുന്നു എന്നത്. എന്നാൽ എന്തുകൊണ്ടാണ് സ്മാർട്ട്ഫോണുകളുടെ ബാറ്ററി ഇത്ര പെട്ടെന്ന് തീരുന്നത്? ഇതാ, നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ചാര്‍ജ് ഇല്ലാതാക്കുന്ന പ്രധാനപ്പെട്ട ചില കാരണങ്ങള്‍...

* ഫോണിലെ ഓട്ടോ ബ്രൈറ്റ്നസ് ഉപയോഗിക്കാതിരിക്കുന്നത്:

ഫോണ്‍ ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ് കുറച്ചുവയ്ക്കുന്നതുമൂലം ബാറ്ററി കൂടുതല്‍ നേരം നില്‍ക്കും. ഇല്ലെങ്കില്‍ "ഓട്ടോ ബ്രൈറ്റ്നസ്' എന്ന ഫീച്ചര്‍ ഉപയോഗിക്കാം. ഇതുമൂലം ഫോണ്‍ പ്രകാശത്തിനനുസരിച്ച് സ്ക്രീനിന്റെ തെളിച്ചം ക്രമീകരിക്കുന്നു.

* 'ലോ പവര്‍ മോഡ്' ഓണ്‍ ആക്കാതിരിക്കുന്നത്:

ഫോണിലെ ചാര്‍ജ് 20 ശതമാനമോ അതില്‍ താഴെയോ ആയാല്‍ ഫോണ്‍ 'ലോ പവര്‍ മോഡ്' ല്‍ ഇടാന്‍ ശ്രദ്ധിക്കുക. ഐ ക്ലൌഡ് സിങ്ക്, എയര്‍ഡ്രോപ്പ് എന്നീ സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതു മൂലവും ബാറ്ററി പൂജ്യത്തിലെത്തുന്നത് വൈകിപ്പിക്കാന്‍ സഹായിക്കും.

* പ്രവര്‍ത്തിക്കാതിരിക്കുന്ന കംപ്യൂട്ടറില്‍ ഫോണ്‍ കുത്തിയിടുന്നത്:

കംപ്യൂട്ടര്‍ ഓഫ് അല്ലെങ്കില്‍ സ്റ്റാന്‍ഡ്-ബൈ അല്ലെങ്കില്‍ സ്ലീപ്‌ മോഡ് ആണെങ്കില്‍ അത് ബാറ്ററിക്ക് പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിടുമ്പോള്‍ കംപ്യൂട്ടര്‍ ഓണ്‍ ആണെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.

* ഫെയ്സ്ബുക്ക്‌ ആപ്പിന്റെ ഉപയോഗം:

ഫോണ്‍ ബാറ്ററി വളരെ വേഗം തീരുന്നതില്‍ പ്രധാനവില്ലനാണ് ഫേയ്സ്ബുക്ക്‌ ആപ്പ്. അതിനാല്‍ ആപ്പ് വഴി ഫേയ്സ്ബുക്ക്‌ സര്‍ഫ് ചെയ്യുന്നതിന് പകരം ബ്രൗസറില്‍ ഫേയ്സ്ബുക്കിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററിയ്ക്ക് നല്ലതാണ്.

* എല്ലാ നോട്ടിഫിക്കേഷനും ഓണ്‍ ചെയ്തിടുന്നത്:


സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകളുടെ മാത്രം നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്തിടുക. അല്ലാത്ത പക്ഷം അത് ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരുന്നതിനു കാരണമാകുന്നു.

* തീവ്രമായ താപനിലയില്‍ ഫോണ്‍ സൂക്ഷിക്കുന്നത്:

അധികം ചൂടേല്‍ക്കുന്നത് ഫോണിന്റെ ബാറ്ററിയ്ക്ക് കേടുപാടുണ്ടാക്കും. ചൂട് കൂടുമ്പോള്‍ ബാറ്ററിയുടെ ആന്തരിക പ്രതിരോധം കൂടുന്നു. ഇത് അവയുടെ കാര്യക്ഷമത കുറയാനിടയാക്കും. ചൂടുപോലെ തന്നെ തണുപ്പും ബാറ്ററിക്ക് പ്രശ്നമാണ്.

* റേഞ്ചില്ലാത്ത സ്ഥലങ്ങളിലെ ഫോണ്‍ ഉപയോഗം:

സെല്‍ഫോണ്‍ കവറേജ് കുറവായ ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുക. ഇതുമൂലം സിഗ്നലിനായി തുടര്‍ച്ചയായി തെരയുന്നതില്‍നിന്ന് ഫോണിനെ തടയും. ഇതിലൂടെ ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :