അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ, ജിയോ ഇമേജിങ് ഉപഗ്രഹം ജിസാറ്റ് 1ന്റെ വിക്ഷേപണം ഓഗസ്റ്റ് 12ന്
സ്വാതന്ത്രദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജിയോ-ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് 1 വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്‌താൻ, ചൈന അതിർത്തികൾ ഉൾപ്പടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഉപഗ്രഹം.
കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യം മൂലമാണ് ജിസാറ്റ് 1ന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചത്. ഈ മാസം 12 ന് രാവിലെ 5.43-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ജിഎസ്എൽവിഎഫ്-10 10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തിക്കുക.
GSLV-F10 is slated to launch Earth Observation Satellite, EOS-03 on August 12, 2021 from Satish Dhawan Space Centre SHAR, Sriharikota.#ISRO #GSLVF10 #EOS03 pic.twitter.com/vGV0z6XIT2
— Ťàr Ăřeş