ഓഡിയോ ജാക്കറ്റ് സംവിധാനവുമായി ആപ്പിള്‍ സ്മാര്‍ട്ട് ഗ്ലാസ് വരുന്നു !

ആപ്പിള്‍ സ്മാര്‍ട്ട് ഗ്ലാസ് വരുന്നു

smart glass, apple, snap chat, iphone സ്മാര്‍ട്ട് ഗ്ലാസ്, ആപ്പിള്‍, സ്‌നാപ്ചാറ്റ്,  ഐഫോണ്‍
സജിത്ത്| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (14:56 IST)
സ്മാര്‍ട്ട് ഗ്ലാസുമായി ആപ്പിള്‍ എത്തുന്നു. അമേരിക്കയിലെ പ്രമുഖ ടെക് സൈറ്റുകളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. വെയറബിള്‍ ഗ്ലാസ് പുറത്തിറക്കുകയാണെങ്കില്‍ അതിന്റെ വിപണന സാധ്യതകളുടെ വിവരങ്ങള്‍ തങ്ങളുടെ വില്‍പ്പനക്കാരുമായി ആപ്പിള്‍ ചര്‍ച്ച നടത്തിയെന്നും ബ്ലൂബെര്‍ഗ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെയാണ് ചാറ്റിംഗ് ആപ്പായ സ്‌നാപ്ചാറ്റ് പത്ത് സെക്കന്‍റ് വരെയുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന കണ്ണട പുറത്തിറക്കിയത്. ഇതാണ് തങ്ങളുടെ എല്ലാ സാങ്കേതിക മികവുകളും പുറത്തിറക്കുന്ന തരത്തിലുള്ള ഗ്ലാസ് എന്ന ആശയത്തിലേക്ക് ആപ്പിള്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണില്‍ ഓഡിയോ ജാക്കറ്റ് സംവിധാനം ഇല്ല. അതുകൊണ്ടു തന്നെ
ഇയര്‍ഫോണ്‍ സാധ്യതകളുമുള്ള രീതിയിലായിരിക്കും ഗ്ലാസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആപ്പിളിന്റെ ഈ സംരംഭം എത്രമാത്രം വിജയം കാണും എന്നാണ് ടെക് വൃത്തങ്ങളുടെ ആശങ്ക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :