നായകസ്ഥാനം ഒഴിഞ്ഞ കോഹ്‌ലി ഇനി കളിക്കുമോ?; പരിശീലകന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ ഞെട്ടി - ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ നെഞ്ച് തകര്‍ത്ത് മറ്റൊരു തീരുമാനം കൂടി

 IPL 2017 , IPL , Virat kohli , team india , Royal Challengers Bangalore , Kohli , Virat , David Warner , ab de villiers , de villiers , ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , ഐ പി എല്‍ , ഡാനിയല്‍ വെട്ടോറി , വിരാട് കോഹ്‌ലി , വെട്ടോറി , കോഹ്‌ലി , ലോകേഷ് രാഹുല്‍ , എബി , ബാംഗ്ലൂര്‍ , റോയല്‍ ചലഞ്ചേഴ്‌സ്
ബംഗളൂരു| jibin| Last Updated: വെള്ളി, 31 മാര്‍ച്ച് 2017 (16:02 IST)
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വെല്ലുവിളി തീരുന്നില്ല. കഴിഞ്ഞ സീസണില്‍ ജയത്തിന്റെ വക്കില്‍ നിന്ന് തോല്‍‌വി വഴങ്ങിയ ടീമിന് ഇത്തവണ തിരിച്ചടിയാകുന്നത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പരുക്കാണ്.

തോളിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ കോഹ്‌ലി ആദ്യ കുറച്ച് മത്സരങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് മുഖ്യപരിശീലകന്‍ ഡാനിയല്‍ വെട്ടോറി വ്യക്തമാക്കി.

കോഹ്‌ലിയുടെ അഭാവത്തില്‍ സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്‌മാനെന്ന വിശേഷണമുള്ള ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാകും ബാംഗ്ലൂരിനെ നയിക്കുക.

ഏപ്രില്‍ അഞ്ച് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കോഹ്‌ലിയെ തുടക്കത്തില്‍ നഷ്ടമാകുന്നത് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ്. ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പരുക്കേറ്റത്.


പരുക്കേറ്റതിനെത്തുടര്‍ന്ന് ബാംഗ്ലൂരിന്റെ മറ്റൊരു താ‍രമായ ലോകേഷ് രാഹുലും ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :