സാന്താ മാര്‍ത്ത:|
WEBDUNIA|
Last Modified വ്യാഴം, 31 മെയ് 2007 (18:45 IST)
ലാറ്റിനമേരിക്കയുടെ സാഹിത്യ ഇതിഹാസം ഗബ്രിയേലാ ഗാര്‍ഷ്യാ മാര്‍ക്കസ് കാല്‍നൂറ്റാണ്ടിന് ശേഷം ജന്‍മനാട് സന്ദര്‍ശിക്കനൊരുങ്ങുന്നു..
വര്‍ഷത്തില്‍ ഏറിയ സമയവും മെക്സിക്കോ സിറ്റിയില്‍ ചിലവഴിക്കുന്ന മാര്‍ക്കസ് ട്രയിന്‍ മാര്‍ഗമാണ് ജന്മനഗരമായ അര്‍ക്കാറ്റാക്കയി ലെത്തുന്നത്. ജന്‍മ നാട്ടില്‍ നിന്ന് അകന്ന് കഴിയുകയാണെങ്കിലും എന്നും മാര്‍ക്കെസിന്‍റെ സാഹിത്യ ജീവിതത്തിന് പ്രചോദനമായത് വാഴപഴങ്ങളുടെ നാടായി അറിയപ്പെടുന്ന അര്‍ക്കാറ്റാക്കയാണ്.
ആരാധകരും സുഹൃത്തുക്കളും ഗാബോ എന്ന് വിളിക്കുന്ന മാര്‍ക്കസ് ജന്‍മനാട് സന്ദര്‍ശിക്കുന്ന വിവരം മഗ്ദെലനാ സംസ്ഥാനത്തിന്‍റെ സാംസ്കാരിക സെക്രട്ടറി കാര്‍മെന്‍ സാദേ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയതു. ഗാബോയുടെ കുടുംബാംഗങ്ങളും കൊളംബിയന്‍ സാംസ്കാരിക മന്ത്രിയും ട്രയിന്‍ യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കും.
തങ്ങളുടെ പ്രിയപെട്ട എഴുത്തുകാരന്‍റെ കൃതികളെ അനുസ്മരിച്ച് മഞ്ഞ ചിത്രശലഭങ്ങളുടെ ചിത്രങ്ങളും മഞ്ഞ ബലൂണുകളും സംഗീത വിരുന്നുമൊക്കെയായി കൊളംബിയയിലെ കുട്ടികള്‍ കാത്തിരിക്കുകയാണ്. നോബല്‍ സമ്മാനം നേടിയതിന് ശേഷം 1983ലാണ്‍ ഗാബോ അവസാനമായി അര്‍ക്കാറ്റാക്കയിലെത്തിയത്.മാര്‍ക്കെസിന്‍റെ പ്രശസ്ത നോവലായ
ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച മകോണ്ടൊ എന്ന സാങ്കല്‍പ്പിക പ്രദേശത്തിന് പ്രചോദനമായത് അദ്ദേഹത്തിന്‍റെ ജന്‍മനാടാണ്.അര്‍ക്കറ്റാക്കയുടെ പേര് അര്‍ക്കറ്റക്ക മകോണ്ടൊ എന്നാക്കി മാറ്റുന്നതിന് നടന്ന ഹിതപരിശോധനയില്‍ ആ തീരുമാനത്തിന് വന്‍ജനപിന്തുണയാണ് ലഭിച്ചത്.