അഫ്ഗാന്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ കാബൂളില്‍ വീണ്ടും ചാവേറാക്രമണം. കാബൂളിലെ ഒരു ബാങ്കിലാണ് ആകമണം നടന്നത്. ബാങ്കിനകത്ത് ഒളിച്ചിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. നിരന്തരം വെടിവയ്പ്പ് ഉണ്ടായതായും സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അതേസമയം, ഇന്നലെ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.