അഭിറാം മനോഹർ|
Last Modified ശനി, 11 ഏപ്രില്‍ 2020 (11:10 IST)
ട്വിറ്ററിൽ 21 മില്യൺ ഫോളോവേഴ്‌സുള്ള വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നത് രണ്ട് ലോകനേതാക്കളെ മാത്രം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതിയേയുമാണ് വൈറ്റ്‌ഹൗസ് പിന്തുടരുന്നത്.രാഷ്ട്രപതിയുടെ ഓഫിസിന്റെ ഒഫീഷ്യല്‍ അക്കൗണ്ടായ പ്രസിഡന്റ് ഓഫ് ഇന്ത്യ, നരേന്ദ്ര മോദി, പി.എം.ഒ.
ഇന്ത്യ എന്നീ അക്കൗണ്ടുകളാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നത്.
ഇതിന് പുറമേ അമേരിക്കയിലുള്ള ഇന്ത്യന്‍ എംബസിയെയും ഇന്ത്യയിലുള്ള യു.എസ്. എംബസിയെയും കൂടി വൈറ്റ്‌ഹൗസ് ഫോളോ ചെയ്യുന്നുണ്ട്.വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ബാക്കി 14 അക്കൗണ്ടുകളും അമേരിക്കയിൽ നിന്നാണ്.ഇന്ത്യയുമായുള്ള ബന്ധത്തിന് നല്‍കുന്ന മൂല്യവും മറ്റ് രാജ്യങ്ങളുമായി ഇന്ത്യ നിലനിര്‍ത്തി വരുന്ന ബന്ധത്തിന്
അമേരിക്ക നൽകുന്ന പ്രധാന്യവുമാണ് ഇത് വ്യക്തമാക്കുന്നത്.