കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ലോക രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നിയന്ത്രിക്കുന്നതിന് ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യയുള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു

യുണൈറ്റഡ് നേഷന്‍സ്, പാരീസ്, കാലാവസ്ഥ united nations, paris, weather
യുണൈറ്റഡ് നേഷന്‍സ്| സജിത്ത്| Last Modified ശനി, 23 ഏപ്രില്‍ 2016 (07:59 IST)
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നിയന്ത്രിക്കുന്നതിന് ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യയുള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് ലോകഭൗമ ദിനത്തില്‍ നടന്ന ചടങ്ങിലായിരുന്നു കരാറില്‍ ഒപ്പുവച്ചത്. 2020ഓടെ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ്, കാനഡിയന്‍ പ്രഡിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ ഉള്‍പ്പെടെ 171 രാജ്യങ്ങളിലെ പ്രതിനിധികളാണ് കാലാവസ്ഥാ കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ആഗോള താപനില നേരത്തെ കണക്കുകൂട്ടിയതിലും 2 ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ഇതോടെ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997-ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം പാരിസ് ഉടമ്പടി ആധാരമാകും.

ഈ വര്‍ഷം അവസാനത്തോടെയോ 2017 ലോ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അമേരിക്കയുടെയും ചൈനയുടെയും ശ്രമം. എല്ലാ രാജ്യങ്ങളും കരാറിന് എത്രയും വേഗം അംഗീകാരം നല്‍കണമെന്നും കരാര്‍ ഉടന്‍ നടപ്പിലാക്കാന്‍ സഹകരിക്കണമെന്നും യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. ഔദ്യോഗികമായി കരാറില്‍ ഒപ്പുവെച്ചെങ്കിലും പാര്‍ലമെന്ററി അംഗീകാരം ലഭിച്ചാല്‍ മാത്രമേ രാജ്യങ്ങള്‍ക്ക് കരാര്‍ നടപ്പിലാക്കാന്‍ സാധിക്കൂ.

കരാര്‍ ഉടന്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളുടെയും പ്രതീക്ഷ. കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ 55 രാജ്യങ്ങളുടെ അംഗീകാരമെങ്കിലും ലഭിക്കേണ്ടതുണ്ട്. ചെറു ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ ഇതിനോടകം കരാറിന് അംഗീകാരം നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസിനെ മറികടന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയില്‍ കരാരിന് അംഗീകാരം നല്‍കാനാണ് യു എസ് ശ്രമം.

ഓസ്‌കാര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് നടനുമായ ലിയനാര്‍ഡോ ഡികാപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു.
ഒറ്റദിവസം ഇത്രയധികം രാജ്യങ്ങള്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത് ഇതാദ്യമാണ്. 1982-ല്‍ 119 രാജ്യങ്ങള്‍ സമുദ്ര ഉടമ്പടിയില്‍ ഒപ്പുവെച്ചതാണ് ഇതിനുമുമ്പുണ്ടായിരുന്ന റെക്കോഡ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...