aparna shaji|
Last Modified തിങ്കള്‍, 2 ജനുവരി 2017 (12:50 IST)
ആഡംബര കപ്പൽ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരിക ടൈറ്റാനിക് ആണ്. 1912 ഏപ്രില്‍ നാലിന് ടൈറ്റാനിക് എന്ന പ്രൌഡിയാര്‍ന്ന കപ്പല്‍ കൂറ്റന്‍ മഞ്ഞുകട്ടിയില്‍ ഇടിച്ചു തകരുകയായിരുന്നു. ‘സ്വപ്‌നങ്ങളുടെ നൗക’യായിരുന്ന ടെറ്റാനിക് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 100ലേറെ പിന്നിടുന്നു. പല നിഗൂഢതകളും ഇപ്പോഴും ബാക്കിയാക്കി ഈ ഭീമൻ കപ്പലിനെ ചുറ്റിപറ്റിയുള്ള കഥകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഒരിക്കലും മുങ്ങില്ല എന്നായിരുന്നു ടൈറ്റാനികിന്റെ വിശേഷണം. ഈ വിശേഷണത്തെ തകർത്തുകൊണ്ടായിരുന്നു 1912ൽ ആ ഭീമക് കപ്പൽ മുങ്ങിയത്. കന്നിയാത്രയിൽ തന്നെ മഞ്ഞു മലയിൽ ഇടിച്ച് തകർന്നതാണ് ടൈറ്റാനിക് എന്നായിരുന്നു ഇത്രയും കാലം വിശ്വസിച്ചിരുന്നത്. അല്ലെങ്കിൽ പറഞ്ഞ് കേട്ട കഥകളിൽ അതായിരുന്നു വിശ്വസിനീയമായത്. എന്നാൽ, ഇത് അവിശ്വസിക്കേണ്ടി വരുമോ എന്നാണ് ഇപ്പോൾ ലോകത്തെ അലട്ടുന്ന പ്രശ്നം.
മാധ്യമപ്രവര്‍ത്തകന്‍ സെനന്‍ മോലാനി നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് പുതിയ വാദങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ' ടൈറ്റാനിക്: ദി ന്യൂ എവഡന്‍സ്'എന്ന ഡോക്യുമെന്ററിയിലാണ് ടൈറ്റാനിക് മുങ്ങിയതല്ല മറിച്ച് തീ പിടുത്തം മൂലം തകരുകയാണ് ചെയ്തതെന്ന് പറയുന്നത്. കല്‍ക്കരി ഇന്ധനം ഉപയോഗിച്ചാണ് ടെറ്റാനിക് ലക്ഷ്യത്തിലേക്ക് കുതിച്ചിരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന കല്‍ക്കരി കത്തിക്കുന്നത് കോള്‍ബങ്കര്‍ എന്ന അറയില്‍ വെച്ചാണ്. ഈ കോള്‍ബങ്കറിലുണ്ടായ തീ പിടുത്തമാണ് ടെറ്റാനിക് ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് ഡോക്യുമെന്ററില്‍ അവകാശപ്പെടുന്നത്.
30 വര്‍ഷങ്ങളായി ടെറ്റാനിക് ദുരന്തത്തെ കുറിച്ച് ഗവേഷണം നടത്തുന്നയാളാണ് സെനൻ. കപ്പല്‍ മുങ്ങാനുള്ള യാഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്നാണ് സെനന്റ് വാദം. തീ പിടുത്തത്തെ തുടർന്ന് കപ്പൽ തകരുകയും ശേഷം മഞ്ഞുമലയിൽ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ഡോക്യുമെന്റിയിൽ പറയുന്നു. തീപിടുത്തത്തിന്റെ സാധ്യതയും അന്ന് അന്വേഷിച്ചിരുന്നെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് സെനന്‍ ആരോപിക്കുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളിലുണ്ടായ കറുത്ത പാടുകളാണ് തന്റെ വാദത്തിന് ആധാരമെന്നും അദ്ദേഹം പറയുന്നു.