ഇന്ത്യയുടെ മരുന്ന് എങ്ങനെയാണ് 'നിങ്ങള്‍ക്കുള്ള'താകുന്നത് മിസ്റ്റര്‍ പ്രസിഡന്‍റ് ? - ട്രം‌പിനെ രൂക്ഷമായി വിമര്‍ശിച്ച് തരൂര്‍

Shashi Tharoor, Donald Trump, Coronavirus, Covid19, ശശി തരൂര്‍, ഡൊണാള്‍ഡ് ട്രം‌പ്, കൊവിഡ് 19, കോവിഡ് 19, കൊറോണ വൈറസ്
ന്യൂഡല്‍ഹി| ജോര്‍ജി സാം| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (14:07 IST)
പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ എന്ന മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പിന്‍റെ ഭീഷണിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ രീതിയില്‍ മറ്റൊരു രാജ്യത്തെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ തന്‍റെ ഇത്രയും കാലത്തെ അനുഭവത്തില്‍ കാണാനായിട്ടില്ലെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങള്‍ക്കുള്ള സപ്ലൈ ആകുന്നത് മിസ്റ്റര്‍ പ്രസിഡന്‍റ് എന്ന് തരൂര്‍ ചോദിച്ചു. വില്‍പ്പന നടത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ മാത്രമേ അത് അമേരിക്കയ്‌ക്ക് ലഭിക്കുകയുള്ളൂ എന്നും തരൂര്‍ വ്യക്‍തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :