തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി വെടിയേറ്റു മരിച്ചു

മോസ്കോ| Last Modified ശനി, 23 മെയ് 2015 (11:40 IST)

തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ യുവതി വെടിയേറ്റ് മരിച്ചു.റഷ്യയിലാണ് വ്യത്യസ്തമായ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ യുവതിയുടെ ജീവന്‍ പൊലിഞ്ഞത്. 21 വയസുകാരിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് മരിച്ചത്.

ഇവര്‍ ഒരു കൈകൊണ്ടു തോക്കും ചൂണ്ടി മറുകൈയില്‍ മൊബൈല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ മൊബൈലില്‍ വിരല്‍ അമര്‍ത്തുന്നതിന് പകരം തോക്കിന്റെ കാഞ്ചിയില്‍ അബദ്ധത്തില്‍ വിരലമര്‍ത്തുകയായിരുന്നു.

വളരെ അടുത്ത് നിന്ന് തലയ്ക്കു വെടിയേറ്റ യുവതിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്‍ഫിയെടുക്കാനായി ഇവര്‍ ജോലിചെയ്യുന്ന ഓഫീസിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ തോക്കാണു ഇവര്‍ ഉപയോഗിച്ചത്. സംഭവത്തെക്കുറിച്ച് പോലിസ്‌ അന്വേഷണം ആരംഭിച്ചു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :