ഗ്ലാസ്‌കോ|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (11:21 IST)
ഹിത പരിശോധനയുടെ ഫലം പുറത്ത് വന്നതിന്റെ പിന്നാലെ സ്കോട്ലണ്ടില്‍ സ്വാതന്ത്ര്യവാദികളും
ഐക്യത്തെ അനുകൂലിക്കുന്നവരും തമ്മില്‍ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി.
സ്കോട്ലണ്ടിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസഗോയിലും ഏറ്റുമുട്ടല്‍ ഉണ്ടായി. പൊലീസെത്തിയാണ് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കോട്ലണ്ടിലെ പലയിടങ്ങളിലും ഐക്യവാദികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.
ജനഹിത പരിശോധനയിലേറ്റ തിരിച്ചടിയേത്തുടര്‍ന്ന് സ്വാതന്ത്ര്യവാദികളുടെ നേതാവ് അലക്‌സ് സാല്‍മണ്ട് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട് .ഇരുപതു വര്‍ഷമായി സ്‌കോട്ടിഷ് നാഷണല്‍ പാട്ടിയുടെ നേതാവായിരുന്ന
സാല്‍മണ്ട് പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുമെന്നാണ് കരുതുന്നത്
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.