റിയോ|
aparna shaji|
Last Updated:
ബുധന്‍, 17 ഓഗസ്റ്റ് 2016 (10:02 IST)
ഒളിമ്പിക്സ് വേദിയിൽ മത്സരങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ഓരോ രാജ്യവും മെഡലുകൾ സ്വന്തമാക്കുമ്പോൾ നിസഹായതയോടെ നോക്കി നിൽക്കാനേ ഇന്ത്യയ്ക്കായുള്ളു. പല താരങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിൽ ചിലതെല്ലാം തകിടം മറിയുകയായിരുന്നു. ഇതിൽ പ്രതീക്ഷയോടെ
ഇന്ത്യ ഇപ്പോഴും ഉറ്റുനോക്കുന്ന താരങ്ങൾ ഇപ്പോഴും കളത്തിലുണ്ട്. അതിൽ ഒരാളാണ് മലയാളി താരമായ റ്റിന്റു ലൂക്ക.
ഒളിമ്പിക്‌സില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍
ടിന്റു ലൂക്ക ഇന്നിറങ്ങും. 800 മീറ്ററിൽ ദേശീയ റെക്കോർഡിന് ഉടമയായ ടിന്റുവിന്റെ രണ്ടാം ഒളിമ്പിക്സ് ആണിത്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഫൈനലിലെത്താൻ ടിന്റുവിനായില്ല. ടിന്റു യോഗ്യത നേടുകയാണെങ്കില്‍ 18-ന് സെമിഫൈനലും 20-ന് ഫൈനലിലും മെഡലിനായി ഇന്ത്യക്ക് കാത്തിരിക്കാം. ടിന്റുവിന് സാധ്യതയുണ്ടെന്ന് കോച്ചും ഒളിമ്പ്യൻ താരവുമായ പി ടി ഉഷ വ്യക്തമാക്കി.