പ്രേമം ഡൌണ്‍‌ലോഡ് ചെയ്തു, മലയാളി ഓസ്ട്രേലിയയില്‍ പിടിയിലായി

മെല്‍ബണ്‍| VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (18:59 IST)
സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന മലയാള സിനിമയായ പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത മലയാളി യുവാവ്‌ ഓസ്‌ട്രേലിയയില്‍ അറസ്‌റ്റിലായി. മെല്‍ബണില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കോട്ടയം പാല സ്വദേശിയാണ്‌ അറസ്‌റ്റിലായത്‌. ഓസ്‌ട്രേലിയന്‍ നിയമപ്രകാരം 20,000 ഡോളര്‍ പിഴ ലഭിക്കാവുന്ന കുറ്റമാണിത്‌.

ഓസ്‌ട്രേലിയയ്‌ക്ക് പുറമെ ന്യൂസിലാന്‍ഡ്‌, കാനഡ, എന്നിവടങ്ങളിലും പ്രേമം ഡൗണ്‍ലോഡ്‌ ചെയ്യുന്നവര്‍ നിരീക്ഷണത്തിലാണ്‌. മലയാള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ് ചെയ്യുന്ന പ്രവാസി മലയാളികളാണ്‌ നിരീക്ഷണത്തിലുള്ളത്‌. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നിര്‍മ്മാതാവ്‌ അന്‍വര്‍ റഷീദ്‌ ആന്റി പൈറസി സെല്ലിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :