റിയോ ഡി ജനീറിയോ|
priyanka|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (07:23 IST)
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് ലോക കായികമാമാങ്കത്തിന് തിരിതെളിയും. രാജ്യത്തെ
രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തുടക്കമാകും.
ബ്രസീലിയന്‍ മണ്ണിലെത്തിയ ആദ്യ ഒളിമ്പിക്‌സിന് ആര് ദീപം പകരും എന്ന എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം മൂന്ന് മണിക്കൂര്‍ ലോകത്തെ മാറാക്കാനയില്‍ പിടിച്ചിരുത്തുമെന്ന് ഉറപ്പ്. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. റിയോ ഒളിമ്പിക്‌സില്‍ 206 രാജ്യങ്ങളില്‍ നിന്നായി 10,500ലേറെ താരങ്ങള്‍ മാറ്റുരയ്ക്കും.
28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് കായിക പ്രതിഭകളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിവസം അമ്പെയ്ത്ത് മത്സരം നടക്കും. ശനിയാഴ്ച മുതല്‍ മത്സരങ്ങള്‍ സജീവമാകും. കഴിഞ്ഞ തവണത്തെക്കാള്‍ 36 പേരെ അധികം ചേര്‍ത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ടീമാണ് ഇന്ത്യയില്‍ നിന്നും റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഏക വ്യക്തഗത സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് നയിക്കുന്നത്.