ലണ്ടന്‍|
JOYS JOY|
Last Modified ചൊവ്വ, 17 മെയ് 2016 (08:58 IST)
ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്കാരം. ഹാന്‍ കാങിന്റെ ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഓര്‍ഹാന്‍ പാമുക്ക് അടക്കമുള്ള 155 പേരെ മറികടന്നാണ് ഹാന്‍ കാങ് പുരസ്കാരം സ്വന്തമാക്കിയത്.
സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍. മാംസാഹാരിയായ സ്ത്രീ അതില്‍ നിന്ന് മാറി ചിന്തിക്കുന്നതിനെക്കുറിച്ചുള്ളതാണ് നോവല്‍. പോര്‍ട്ടോബെല്ലോ ബുക്സാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഡെബോറ സ്മിത്ത് ആണ് നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ഹാങിന്റെ ആദ്യനോവലാണ് ദ വെജിറ്റേറിയന്‍. 50, 00 പൌണ്ട് ആണ് സമ്മാനത്തുക. വിവര്‍ത്തകയും എഴുത്തുകാരിയും ചേര്‍ന്ന്‍ തുക പങ്കുവെയ്ക്കും.