ക്വാലാലംപൂര്‍|
VISHNU N L|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (14:47 IST)
മലേഷ്യന്‍ തീരദേശ പട്ടണമായ മലാക്കയില്‍ നിന്ന് ക്വാന്‍ടനിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എണ്ണക്കപ്പല്‍ കാണാതായി. 'എം.ടി ഓര്‍ക്കിം ഹാര്‍മണി' എന്ന കപ്പലാണ് കാണാതായത്. 75 ലക്ഷം ലിറ്റര്‍ (6000 ടണ്‍) പെട്രോളുമായി പോവുകയായിരുന്ന കപ്പല്‍ കാണാതായതിനു പിന്നില്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാരാണെന്നാണ് സംശയിക്കുന്നത്. കപ്പലില്‍
22 ജീവനക്കാര്‍ ഉണ്ടായിരുന്നു എന്നാണ് സൂചനകള്‍. ജീവനക്കാരില്‍ 16 പേര്‍ മലേഷ്യക്കാരും അഞ്ച് ഇന്തോനേഷ്യക്കാരും ഒരു മ്യാന്മര്‍ പൗരനുമാണ്.
വ്യാഴാഴ്ച രാത്രി 8.50നാണ് കപ്പലില്‍നിന്ന് അവസാന വിവരങ്ങള്‍ ലഭിച്ചത്. ഈ സമയം കപ്പല്‍ കിഴക്കന്‍ ടാങ്ക് ജെങ് സെദിലിയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെനിന്നാണ് ഈ അവസാന സന്ദേശം ലഭിച്ചത്. അതിനു ശേഷം കപ്പലുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 1.5 കോടി റിംഗിറ്റ് (25,55,72,234 രൂപ) വിലവരുന്ന പെട്രോളാണ് കപ്പലിലുണ്ടായിരുന്നത്. 1.5 കോടി റിംഗിറ്റ് (25,55,72,234 രൂപ) വിലവരുന്ന പെട്രോളാണ് കപ്പലിലുള്ളത്.
സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടുകൂടി നടക്കുന്ന തിരച്ചില്‍ 20,000 ചതുരശ്ര കിലോമീറ്റര്‍ പിന്നിട്ടു. കപ്പല്‍ കാണാതായതില്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആശങ്ക രേഖപ്പെടുത്തി. 'ഓര്‍ക്കിം ഹാര്‍മണി' കപ്പലിന്‍റെ ഉടമകളുടെ മറ്റൊരു കപ്പലും ഒരു മാസത്തിനിടെ കൊള്ളക്കാര്‍
പിടികൂടിയിരുന്നു.