ഐസിസിൽ ചേർന്നശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ തല്ലിക്കൊന്നു

വിയന്ന| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (18:11 IST)
ഐ‌എസില്‍ ചേര്‍ന്നതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൌമാരക്കാരിയെ തല്ലിക്കൊന്നതായി റിപ്പോര്‍ട്ടുകള്‍. ഐസിസിന്റെ 'പോസ്റ്റർ ഗേളാ'യി മാറിയ സാംറ കെസിനോവിക്കിനെയാണ് തല്ലിക്കൊന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഐ‌എസില്‍ എത്തി ദിവസങ്ങൾക്കകം തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനാണ് ജിഹാദികൾ സാംറയെ തല്ലിക്കൊന്നത്. അതേസമയം സാംറയോടൊപ്പമെത്തിയ കൂട്ടുകാരി സബീനയേക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

2014ലിലാണ് സാംറയും കൂട്ടുകാരി സബീനയും ഐസിസിൽ ചേരാനായി വീടുവിട്ടിറങ്ങിയത്. ഞങ്ങളെ അന്വേഷിക്കണ്ടെന്നും തങ്ങൾ ഐസിസിൽ ചേരാൻ പോവുകയാണെന്നും മാതാപിതാക്കൾക്കായി എഴുതിയ കത്തിൽ പറഞ്ഞിരുന്നു.

വീട് വിട്ടിറങ്ങുമ്പോള്‍ സാംറയ്ക്ക് പതിനേഴ് വയസ് മാത്രമായിരുന്നു പ്രായം. ഐസിസ് 2014 ഏപ്രിലിൽ പുറത്തിറക്കിയ പോസ്റ്ററിലാണ് ഈ കുട്ടിയുടെ ചിത്രം വന്നത്. ബുർഖയിലും ഐസിസ് ഭീകരവാദികളുടെ വേഷത്തിലുമുള്ള സാംറയുടെ ചിത്രങ്ങളെക്കുറിച്ച് ലോകം മുഴുവൻ ചർച്ചചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :