ആറു ദിവസത്തിനുള്ളില്‍ ഈജിപ്‌തില്‍ കൊല്ലപ്പെട്ടത് 296 ഭീകരര്‍

  ഇസ്ലാമിക് സ്‌റ്റേറ്റ്  , ഐഎസ് , ഈജിപ്ഷ്യന്‍ സൈന്യം ,  തീവ്രവാദികള്‍
കൊയ്‌റോ| jibin| Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (12:04 IST)
ആറു ദിവസമായി സിനായ് മേഖലയില്‍ ഈജിപ്ഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളി 296 ഇസ്ലാമിക് സ്‌റ്റേറ്റ്
(ഐഎസ്) കൊല്ലപ്പെട്ടു. സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ടു സൈനികരും കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ഈജിപ്ഷ്യന്‍ സൈന്യം നടത്തുന്നത്. ഭീകരരുടെ കേന്ദ്രങ്ങളും വാഹനങ്ങളും സൈന്യം തകര്‍ത്തിട്ടുണ്ട്. ഭീകരര്‍ ആക്രമണത്തിനായി കരുതിവെച്ചിരുന്ന നാല്‍പതോളം സ്ഫോടക വസ്തുക്കള്‍ സൈന്യം നിര്‍വീര്യമാക്കി.

2013ല്‍ മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൈന്യം പുറത്താക്കിയശേഷം ഈജിപ്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനകം നൂറോളം സൈനികരാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് ശക്തമായ നടപടികളുമായി സൈന്യം മുന്നോട്ടുപോയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :